കാത്തിരിപ്പിന്റെ പ്രതീക്ഷയില്‍ വര്‍ഷം

കാത്തിരിപ്പിന്റെ പ്രതീക്ഷയില്‍ മഴക്കാലഓര്‍മയായി ` വര്‍ഷം’ മാറുന്നു.
നിധിന്‍ പണിക്കര്‍ സംവിധാനം ചെയ്‌ത വര്‍ഷം എന്ന ആല്‍ബമാണ്‌ ഇതിനോടകം യൂട്യൂബില്‍ ഹിറ്റായിരിക്കുന്നത്‌. കുട്ടിക്കാലം, കാമ്പസ്‌കാലം, യൗവനം എന്നീ മൂന്നുകാലങ്ങളിലൂടെ ആല്‍ബം കടന്നുപോകുന്നു. പ്രണയകാലത്ത്‌ തെറ്റുധാരണയുടെ പേരില്‍ കമിതാക്കള്‍ വേര്‍പിരിയാനിടവരുന്നു. എന്നാല്‍ പ്രണയിനി കാത്തിരിക്കുകയാണ്‌. മഴയിലൂടെ പ്രതീക്ഷ കൈവിടാതെ പ്രണയത്തിന്റെ അനശ്വരതയില്‍ അവനെയുംകാത്ത്‌. മഴയുടെ രണ്ടുഭാവങ്ങളാണ്‌ ആല്‍ബത്തില്‍ ആവിഷ്‌കരിക്കുന്നത്‌. അസോസിയേറ്റ്‌ ഡയറക്‌ടറായ നിധിന്റെ രണ്ടാമത്തെ ആല്‍ബമാണിത്‌.
ഇതിനുമുന്‍പ്‌ തുമ്പപ്പൂ എന്ന ആല്‍ബം ഇറക്കിയിരുന്നു. സ്‌മ്യൂള്‍ഗായിക ധന്യാബിമലാണ്‌ വര്‍ഷത്തില്‍ പ്രണയിനിയായി അഭിനയിച്ചിരിക്കുന്നത്‌. റഹീഷ ജനീബിന്റെ പ്രണയാതുരമാര്‍ന്ന വരികള്‍ക്ക്‌ ഗോകുല്‍. ജി ആണ്‌ സംഗീതം പകര്‍ന്നിരിക്കുന്നത്‌. അമൃത ശേഖറാണ്‌ ആലപിച്ചിരിക്കുന്നത്‌. വര്‍ഷം നിര്‍മിച്ചിരിക്കുന്നത്‌ എയ്‌ഞ്ചല്‍ പ്രോഡക്ഷന്‍സ്‌ ആണ്‌. ബാനര്‍ ഫ്‌ലവേഴ്‌സ്‌ മ്യൂസിക്കല്‍. ക്യാമറ സുജില്‍ സായ്‌, എഡിറ്റിംഗ്‌ റഹ്‌മാന്‍ മുഹമ്മദ്‌ അലി. സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന നിധിന്‍ കുഞ്ഞുദൈവം എന്ന ചിത്രത്തിന്റെ അസോസിയേറ്റ്‌ ഡയറക്‌ടര്‍ ആണ്‌. ജയരാജിന്റെ സിനിമകള്‍ ഇഷ്‌ടപ്പെടുന്ന നിധിന്‌ ജയരാജിന്റെ പൈതൃകം ഏറെ ഇഷ്‌ടപ്പെട്ട സിനിമയാണ്‌. ജയരാജ്‌ ആ ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന വിഷയവും ചലച്ചിത്രരീതിയുമാണ്‌ നിധിനെ ആ ചിത്രം ആകര്‍ഷിക്കാനിടയാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *