പൂമരം തിയറ്ററുകളില്‍

ഒരു വര്‍ഷംമുമ്പ്‌ ചിത്രീകരണം ആരംഭിച്ച പൂമരം തിയറ്ററുകളില്‍. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്കുശേഷം എബ്രിഡ്‌ ഷൈന്‍ സംവിധാനംചെയ്യുന്ന ചിത്രമാണിത്‌. ഷൈന്‍ മുന്‍ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ആദ്യചിത്രംകൂടിയാണിത്‌. ചിത്രീകരണം വൈകിയതിനെത്തുടര്‍ന്ന്‌ പ്രേക്ഷകര്‍ ഏറെ അവിശ്വാസ്യതയോടെയാണ്‌ ചിത്രത്തെ കണ്ടത്‌. എല്ലാ പ്രതിസന്ധികളെയും തരണംചെയ്‌ത്‌ ചിത്രം തിയറ്ററുകളിലെത്തുകയാണ്‌. ഇതോടെ മലയാളത്തിന്‌ ഒരു പുതുനായകനെകൂടി കിട്ടുകയാണ്‌.

മമ്മൂട്ടിയുടെ പരോള്‍ ഈ മാസം

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പരോള്‍ ഈ മാസം തിയറ്ററുകളിലെത്തും.
ശരത്ത്‌ സന്ദിത്താണ്‌ സംവിധാനം ചെയ്യുന്ന പരോള്‍ സെഞ്ച്വറി ഫിലിംസ്‌ പ്രദര്‍ശനത്തിനെത്തിക്കുന്നു. ലാലു അല്‌ക്‌സ്‌, സിദ്ദിഖ്‌, സുധീര്‍ കരമന, അലന്‍സിയര്‍,സുരജ്‌ വെഞ്ഞാറമൂട്‌ എന്നിവരും അഭിനയിക്കുന്നു.
രചന. അജിത്‌ പൂജപ്പുര, ഗാനം: റഫീഖ്‌ അഹമ്മദ്‌, ഹരിനാരായണന്‍, സംഗീതം ശരത്ത്‌, ഛായാഗ്രഹണം ലോകനാഥന്‍ , എഡിറ്റിംഗ്‌ സുരേഷ്‌

ഒരു കുട്ടനാടന്‍ ബ്ലോഗ്‌

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനംചെയ്യുന്ന ചിത്രമാണ്‌
ഒരു കുട്ടനാടന്‍ ബ്ലോഗ്‌. നാട്ടിന്‍പുറത്തുകാരനായ ബ്ലോഗെഴുത്തുകാരന്റെ വേഷത്തിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌. മമ്മൂട്ടിക്ക്‌ മൂന്നു നായികമാരാണ്‌ ഈ ചിത്രത്തില്‍ റായ്‌ ലക്ഷ്‌മി, ഷംന, അനു സിത്താര. ക്യാമറ: പ്രദീപ്‌ നായര്‍, എഡിറ്റര്‍ ഷമീര്‍, സംഗീതം: ശ്രീനാഥ്‌

Leave a Reply

Your email address will not be published. Required fields are marked *