പോലീസ്‌ ജൂനിയര്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍

നരേനും ഷാനവാസും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന പോലീസ്‌ ജൂനിയര്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍. മാതാപിതാക്കള്‍ അറിയാതെ പോകുന്ന കുട്ടികളുടെ വിഷയമാണ്‌ പോലീസ്‌ ജൂനിയറിലൂടെ പറയുന്നത്‌. അതുകൊണ്ടുതന്നെ ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട കുട്ടികളുടെ പ്രശ്‌നംപറയുന്ന പോലീസ്‌ ജൂനിയര്‍ ഒരു കുടുംബചിത്രമാണ്‌. കഥയും പാട്ടും സംഘടനവും ഉള്‍പ്പെടുത്തി ചിത്രീകരിച്ച പോലീസ്‌ ജൂനിയര്‍ ഒരു കാലിക വിഷയം പറയുന്ന പോപ്പുലര്‍ സിനിമയാണ്‌.
സുരേഷ്‌ ശങ്കര്‍ സംവിധാനംചെയ്യുന്ന പോലീസ്‌ ജൂനിയര്‍ ഇഷ്‌നാ മ്യൂവീസിന്റെ ബാനറില്‍ പത്മനാഭന്‍ ചോംകുളങ്ങരയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. കഥയും തിരക്കഥയും സംവിധായകന്‍ സുരേഷ്‌ ശങ്കറിന്റേതുതന്നെ. ചിത്രത്തിന്റെ സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത്‌ സുരേഷ്‌ പതിശേരിയാണ്‌. ശശി രാമകൃഷ്‌ണനാണ്‌ ക്യാമറ കൈകാര്യചെയ്‌തിരിക്കുന്നത്‌. ഷൈന്‍ ഇസയാണ്‌ സംഗീതം. കെ.ജി. ബാബ, റാണി ശരണ്‍ എന്നിവരാണ്‌ പാട്ടെഴുതിയിരിക്കുന്നത്‌. പി.സി. മോഹനനാണ്‌ എഡിറ്റര്‍.

അടൂര്‍ഭാസി പുരസ്‌കാര നിറവോടെയാണ്‌ പോലീസ്‌ ജൂനിയര്‍ തിയറ്ററുകളിലെത്തുന്നത്‌. പോലീസ്‌ ജൂനിയര്‍ ആറ്‌ അടൂര്‍ഭാസി കള്‍ച്ചറല്‍ ഫിലിം അവാര്‍ഡുകളാണ്‌ കരസ്‌ഥമാക്കിയിരിക്കുന്നത്‌. മികച്ച സാമൂഹ്യപ്രസക്‌തിയുള്ള സിനിമ ( നിര്‍മാണം, പത്മനാഭന്‍ ചോംകുളങ്ങര)യ്‌ക്കു പുറമെ മികച്ച സംവിധായകന്‍ (സുരേഷ്‌ ശങ്കര്‍), മികച്ച നവാഗത നടന്‍( ഷാനവാസ്‌) നവാഗത നടി ( റോഷ്‌നി മധുസുദനന്‍), സഹനടി സ്‌പെഷല്‍ ജൂറി പുരസ്‌കാരം (വിസ്‌മയ), ബാലതാരം( അഭിനന്ദ്‌).

ചെറിയ ഒരു ഇടവേളയ്‌ക്കു ശേഷം നരേന്‍ മോളിവുഡിലെത്തുന്ന ചിത്രം കൂടിയാണ്‌ പോലീസ്‌ ജൂനിയര്‍. നരേന്‍ കൂടാതെ ഷാനവാസും മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നു. പോലീസ്‌ വേഷത്തിലെത്തുന്ന ഇവര്‍ക്കുപുറമേ ഷാജു, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കലാലയം രാധ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. നിരവധി കുട്ടികളും പോലീസ്‌ ജൂനിയറില്‍ അഭിനയിച്ചിട്ടുണ്ട്‌.
പോലീസ്‌ ജൂനിയറിന്റെ ബാക്ക്‌ ഗ്രൗണ്ട്‌ സ്‌കോര്‍ നിര്‍വഹിച്ചിരിക്കുന്നത്‌ ജിനോഷ്‌ ആന്റണിയാണ്‌. ആര്‍ട്ട്‌ ശ്രീകുമാര്‍ പൂച്ചക്കല്‍, ഷൈജു ജോസഫാണ്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ചിത്രതാര ഫിലിം ഇന്റര്‍നാഷ്‌ണനല്‍ ആണ്‌ വിതരണം. അസോസിയേറ്റ്‌ ഡയറക്‌ടര്‍ രജേഷ്‌ തോമസ്‌ , കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ വെള്ളാനിക്കാരന്‍, കോറിയോഗ്രഫി കുമാര്‍ ശാന്തി, കോസ്റ്റ്യം കുക്കു ജീവന്‍, മേക്കപ്പ്‌ സന്തോഷ്‌ വെന്‍പകല്‍, ത്രില്‍സ്‌ ബ്രൂസ്‌ലി രാജേഷ്‌, സ്റ്റില്‍സ്‌ കഞ്ചന്‍, പി.ആര്‍.ഒ. എ.സ്‌. ദിനേശ്‌, ഡിസൈന്‍ ജിസണ്‍ പോള്‍.

 

Leave a Reply

Your email address will not be published. Required fields are marked *