വിനായകന്റെ പാര്‍ട്ടി, സജീവന്‍ അന്തിക്കാടിന്റെ ടോള്‍ഫ്രീ

നടന്‍ വിനായകന്‍ ആദ്യമായി സംവിധാനചെയ്യുന്ന പാര്‍ട്ടിയും സജീവന്‍ അന്തിക്കാട്‌ സംവിധാനംചെയ്യുന്ന ടോള്‍ഫ്രീ 1600-600-60 ഉം ഉള്‍പ്പെടെ നിരവധി സിനിമകള്‍ മോളിവുഡില്‍ പുതിയതായി പ്രഖ്യാപിച്ചു. ആഷിക്ക്‌ അബുവാണ്‌ വിനായകന്റെ പാര്‍ട്ടി നിര്‍മിക്കുന്നത്‌. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയ്‌ക്ക്‌ ശേഷം സജീവന്‍ അന്തിക്കാട്‌ സംവിധാനംചെയ്യുന്ന സിനിമയാണ്‌ ടോള്‍ഫ്രീ 1600-600-60. മകിച്ച സിനിമയക്കുള്ള സംസ്ഥാനപുരസ്‌കാരം ലഭിച്ച ഒറ്റമുറി വെളിച്ചം, ഡാകിനി, കള്ളനോട്ടം എന്നീ സിനിമകള്‍ക്ക്‌ ശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഖോ ഖോ. രജീഷാ വിജയന്‍ മുഖ്യകഥാപാത്രമായി വരുന്ന ഖോ ഖോ രാഹുലിന്‌ ഏറെ പ്രതീക്ഷ നല്‍കുന്ന സിനിമയാണ്‌. അരവിന്ദന്റെ അതിഥികള്‍ക്ക്‌ ശേഷം പ്രദീപ്‌ പതിയാറ നിര്‍മിക്കുന്ന ടോവിനോചിത്രം വരവ്‌ സംവിധാനംചെയ്യുന്നത്‌ തിര, ഗോദ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്‌ രാകേഷ്‌ മണ്ടോടിയാണ്‌.

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട്‌ ആണ്‌ പ്രഖ്യാപിച്ച മറ്റൊരു ശ്രദ്ധേയമായ ചിത്രം. ബെസ്‌റ്റ്‌ ആക്‌റ്റര്‍, എബിസിഡി, ചാര്‍ലി എന്നീ സിനിമകള്‍ക്ക്‌ ശേഷം മാര്‍ട്ടിന്‍ സംവിധാനംചെയ്യുന്ന നായാട്ടില്‍ കുഞ്ചാക്കോ ബോബന്‍, നിമിഷാ സജയന്‍, ജോജുജോര്‍ജ്‌ എന്നിവര്‍ അഭിനയിക്കുന്നു.

വിനയന്റെ ബിഗ്‌ ബജറ്റ്‌ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്‌, ഉയരേ ക്കുശേഷം മനു അശോകന്‍ സംവിധാനംചെയ്യുന്ന കാണേക്കാണേ, വൈശാഖിന്റെ ഉണ്ണിമുകുന്ദന്‍ ചിത്രം ബ്രൂസ്‌ ലീ, വികെ പ്രകാശിന്റെ ഇറിഡാ, അരുണ്‍ ചന്തുവിന്റെ സായാഹ്ന വാര്‍ത്തകള്‍, അഖില്‍ മാരാരിന്റെ ഒരു താത്വിക അവലോകനം എന്നിവയാണ്‌ ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച സിനിമകള്‍.

തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കുശേഷം ഗിരീഷ്‌ എഡി ഒരുക്കുന്ന സൂപ്പര്‍ശരണ്യ, ഹിറ്റ്‌ സിനിമകളുടെ എഴുത്തുകാരനായ ബിപിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ജിത്തു വയലില്‍ സംവിധാനംചെയ്യുന്ന കടവുള്‍ സകായം നടനസഭ, ദിലീപിനെ നായകനാക്കി മിഥിലാജ്‌ സംവിധാനംചെയ്യുന്ന ഖലാസി, സുരേഷ്‌ ഉണ്ണിത്താന്റെ ഭീഷ്‌മം, തരൂണ്‍ മൂര്‍ത്തിയുടെ ഓപ്പറേഷന്‍ ജാവ, കണ്ണന്‍ താമരക്കുളത്തിന്റെ ക്വാറി, ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ദുനിയാവിന്റെ ഒരറ്റത്ത്‌ തുടങ്ങിയ സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ബിപിന്‍ ചന്ദ്രന്റെ തിരക്കഥ: കടവുള്‍ സകായം നടനസഭ

ഹിറ്റ്‌ സിനിമകളുടെ എഴുത്തുകാരന്‍ ബിപിന്‍ ചന്ദ്രന്‍ ഏറ്റവും പുതിയതായി എഴുതുന്ന കടവുള്‍ സകായം നടനസഭ. ഡാഡിക്കൂള്‍, 1983, ബെസറ്റ്‌ ആക്‌റ്റര്‍, പാവാട, സൈറാബാനു തുടങ്ങിയ സിനിമകളുടെ തിരക്കഥകൃത്തായ ബിപിന്‍ ചന്ദ്രന്‍ ഏറ്റവും പുതിയതായി എഴുതുന്ന ചിത്രമാണ്‌ കടവുള്‍ സകായം നടനസഭ. ധ്യാന്‍ ശ്രീനിവാസനാണ്‌ നായകനായി അഭിനയിക്കുന്നത്‌. കപ്പേളക്ക്‌ ശേഷം ശ്രീനാഥ്‌ ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ദുനിയാവിന്റെ ഒരറ്റത്ത്‌. ലൂക്ക എന്ന സിനിമയ്‌ക്ക്‌ ശേഷം സ്‌റ്റോറീസ്‌ ആന്‍ഡ്‌ തോട്ട്‌സ്‌ പ്രൊഡക്ഷന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ്‌ ഹുസൈനും ചേര്‍ന്നാണ്‌ നിര്‍മ്മാണം. കാറ്റലിസ്റ്റ്‌ എന്റര്‍ടൈന്‍മെന്റ്‌െ്രെ പവറ്റ്‌ ലിമിറ്റഡ്‌ നിര്‍മ്മാണ പങ്കാളിയാവുന്നു. ജോസഫ്‌ എന്ന സൂപ്പര്‍ ഹിറ്റ്‌ സിനിമയ്‌ക്ക്‌ ശേഷം സംസ്ഥാന അവാര്‍ഡ്‌ ജേതാവ്‌ കൂടിയായ മനേഷ്‌ മാധവന്‍ സിനിമാട്ടോഗ്രഫി നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്‌ ദുനിയാവിന്റെ ഒരറ്റത്ത്‌ സഫീര്‍ റുമാനിയും പ്രശാന്ത്‌ മുരളിയും ചേര്‍ന്നാണ്‌ രചന നിര്‍വഹിച്ചിരിക്കുന്നത്‌. സഹനിര്‍മ്മാണം സ്‌നേഹ നായര്‍, ജാബിര്‍ ഒറ്റപ്പുരക്കല്‍ എക്‌സിക്യൂട്ടിവ്‌ പ്രൊഡ്യൂസര്‍ ഗോകുല്‍ നാഥ്‌ ജി. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ജോബ്‌ ജോര്‍ജ്‌.

ഗിരീഷിന്റെ സൂപ്പര്‍ശരണ്യ

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വിപ്ലവകരമായ വിജയം കൈവരിച്ച തണ്ണീര്‍മത്തന്‍ദിനങ്ങള്‍ക്കുശേഷം എഡി ഗിരീഷ്‌ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ സൂപ്പര്‍ശരണ്യ. ഒന്നേമുക്കാല്‍ കോടിക്ക്‌ നിര്‍മിച്ച തണ്ണീര്‍മത്തന്‍ദിനങ്ങള്‍ 50 കോടി ക്ലബ്ബില്‍ കയറി. ജനപ്രിയതയും അതോടൊപ്പം നിരൂപക,മാധ്യമ പ്രശംസയും നേടിയ തണ്ണീര്‍മത്തന്‍ദിനങ്ങള്‍ ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയ്‌ക്ക്‌ ഒരു ചൂരല്‍ അടിയും കൂടിയായിരുന്നു.

ഹര്‍ഷദ്‌ സംവിധാനംചെയ്യുന്ന ഫാഗര്‍, ജിബുജേക്കബിന്റെ എല്ലാം ശരിയാകും, സിദ്ധാര്‍ഥ്‌ ഭരതന്‍ സംവിധാനംചെയ്യുന്ന ജിന്ന്‌, സുനില്‍ ഇബ്രാഹിമിന്റെ റോയ്‌, വികെ പ്രകാശിന്റെ ഒരു നാല്‌പതുകാരന്റെ ഇരുപത്തൊന്നുകാരി, ഒമര്‍ലുലുവിന്റെ പവര്‍സ്‌റ്റാര്‍, കണ്ണന്‍താമരക്കുളത്തിന്റെ ക്വാറി, തുടങ്ങിയ ചിത്രങ്ങളാണ്‌ പ്രധാനമായും കോവിഡിനെ അതിജീവിച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. സുധാരാധികയുടെ ചുരുളി ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്‌. ഖാലിദ്‌ റഹ്മാന്റെ ലവ്‌ കോവിഡ്‌ കാലത്ത്‌ പ്രഖ്യാപിച്ച്‌ ചിത്രീകരണം പൂര്‍ത്തിയായി.

ആഷിക്ക്‌ അബുവിന്റെ വാരിയംകുന്നന്‍, ലിജോയുടെ എ

മോളിവുഡിന്‌ വിപ്ലവകരമായ ഊര്‍ജം നല്‍കിക്കൊണ്ടാണ്‌ ആഷിക്ക്‌ അബു പൃഥ്വിരാജിനെ നായകനാക്കി പുതിയചിത്രം വാരിയംകുന്നന്‍ പ്രഖ്യാപിച്ചത്‌. കോവിഡ്‌ കാലത്ത്‌ സിനിമ എങ്ങോട്ട്‌ എന്ന്‌ മോളിവുഡ്‌ ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ചരിത്രപുരുഷന്‍ വാരിയംകുന്നന്റെ കഥപറയുന്ന പുതിയചിത്രത്തിന്റെ പ്രഖ്യാപനം പ്രേക്ഷകരെ വിസ്‌മയിപ്പിച്ചത്‌. ആ പ്രഖ്യാപനം മോളിവുഡിന്റെ ഏറ്റവും ശക്തമായ അതിജീവനശബ്ദം ആയിരുന്നു. എന്നാല്‍ ഏറെ വിവാദങ്ങളോടെയാണ്‌ പ്രേക്ഷകര്‍ വാര്‍ത്ത അറിഞ്ഞത്‌.
മായാനദി, വൈറസ്‌ തുടങ്ങിയ ഹിറ്റ്‌ സിനിമകള്‍ക്കുശേഷം ആഷിക്ക്‌ അബു സംവിധാനംചെയ്യുന്ന സിനിമയാണ്‌ വാരിയംകുന്നന്‍. കോമ്പസ്‌ മൂവീസ്‌ ലിമിറ്റഡിന്റെയും ഒപിഎമ്മിന്റെയും ബാനറില്‍ സിക്കന്ദറും മൊയ്‌തീനുമാണ്‌ വാരിയംകുന്നന്‍ നിര്‍മിക്കുന്നത്‌. ഉണ്ടയുടെ തിരക്കഥാക്കൃത്ത്‌ ഹര്‍ഷദ്‌ സഹഎഴുത്തുകാരനായ വാരിയംകുന്നന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ്‌. കോ ഡയറക്ടര്‍ മുഹ്‌സിന്‍ പരാരിയാണ്‌. സൈജു ശ്രീധരനാണ്‌ ചിത്രസംയോജനം. ജ്യോതിഷ്‌ ശങ്കറാണ്‌ കലാസംവിധാനം. വസ്‌ത്രാലങ്കാരം സമീറസനീഷ്‌. നിര്‍മ്മാണനിയന്ത്രണം ബെന്നികട്ടപ്പന. ആഷിക്ക്‌അബു പൃഥ്വിരാജ്‌ സംരംഭത്തിനെ പിന്‍താങ്ങികൊണ്ടാണ്‌ ലിജോ പെല്ലിശേരി വെല്ലുവിളിച്ച്‌ പുതിയചിത്രം എ പ്രഖ്യാപിച്ചത്‌. ഇതിനിടയില്‍ ചിത്രീകരണം കഴിഞ്ഞ ലിജോയുടെ ചുരുളി റിലീസിനൊരുങ്ങുകയാണ്‌.

മരക്കാറും ആടുജീവിതവും ഹൃദയവും തുറമുഖവും

എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതും കോവിഡിനെത്തുടര്‍ന്ന്‌ പകുതിവച്ച്‌ ചിത്രീകരണം മാറ്റിവച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്‌. മലയാളത്തില്‍നിന്ന്‌ ആഗോളപ്രശംസ നേടാവുന്ന സിനിമയാണ്‌ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം. പ്രേക്ഷകര്‍ തിയറ്ററുകളില്‍ കാണാന്‍തന്നെ ഇഷ്ടപ്പെടുന്ന സിനിമയാണ്‌ മരക്കാര്‍. അതേസമയം ബ്ലസിയുടെ പൃഥ്വിരാജ്‌ ചിത്രം ആടുജീവിതം കോവിഡിനെത്തുടര്‍ന്ന്‌ ചിത്രീകരണം പൂര്‍ത്തീകരിക്കാനായില്ല.

പ്രണവ്‌ മോഹന്‍ലാലും കാല്യണി പ്രിയദര്‍ശനും അഭിനയിന്ന വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയവും പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ്‌. ക്യാപ്‌റ്റനുശേഷം പ്രജേഷ്‌ സെന്‍ സംവിധാനംചെയ്യുന്ന ജയസൂര്യയുടെ വെള്ളം, രാജീവ്‌ രവിയുടെ രണ്ടുസിനിമകള്‍ (നിവിന്‍പോളി ചിത്രം തുറമുഖം, ആസിഫ്‌ അലി ചിത്രം കുറ്റവും ശിക്ഷയും ), പടവെട്ട്‌, ലിജോപെല്ലിശേരിയുടെ ചുരുളി, കണ്ണന്‍താമരക്കുളത്തിന്റെ മരട്‌, ഷെയിം നിഗം നായകനായ മൂന്നുസിനിമകള്‍ ഖുര്‍ബാനി, ഉല്ലാസം, വെയില്‍, സന്തോഷ്‌ശിവന്റെ ജാക്ക്‌ ആന്‍ഡ്‌ ജില്‍, കെ കമലിന്റെ പട, ബേസില്‍ജോസഫിന്റെ മിന്നല്‍മുരളി, അനൂപ്‌മേനോന്റെ കിങ്‌ഫിഷ്‌, ലാല്‍ ജൂനിയറിന്റെ സുനാമി, ടിനുപാപ്പച്ചന്റെ അജഗജാന്തരം, സുനില്‍കാര്യാട്ടുകരയുടെ പിക്കാസോ, അനൂപ്‌ സംവിധാനംചെയ്യുന്ന തട്ടാക്കൂട്ടം, മധുവാരിയരുടെ ലളിതംസുന്ദരം, ജിനു ഇ തോമസിന്റെ ഡി, കരിംമിന്റെ താമര, അനുഗൃഹിതന്‍ ആന്റണി, മെമ്പര്‍ രമേശന്‍, പെര്‍ഫ്യും, അഞ്ചാംഅധ്യായം, ഒരുത്തീ, വാങ്ക്‌, ആതി ഇവയെല്ലാംതന്നെ ചിത്രീകരണം കഴിഞ്ഞതും പോസ്‌റ്റുപ്രൊഡക്ഷന്‍ നടക്കുന്നതുമായ സിനിമകളാണ്‌. ഈ സിനിമകള്‍ തിയറ്ററുകള്‍ തുറക്കാനായി കാത്തിരിക്കുകയാണ്‌.

(സിനിമാവുഡ്‌ കൊച്ചി, തൃശൂര്‍ )

Leave a Reply

Your email address will not be published. Required fields are marked *