വാസന്തി ധീരമായ പരീക്ഷണം

അമ്പതാമത്‌ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ 2019 സാംസ്‌കാരിക കാര്യവകുപ്പ്‌ മന്ത്രി എ.കെ. ബാലന്‍ പ്രഖ്യാപിച്ചു. മധു അമ്പാട്ട്‌ ജൂറി ചെയര്‍മാനായ സമിതിയാണ്‌ പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്‌. സ്വാസികയെ മുഖ്യ കഥാപാത്രമായി ഷിനോസ്‌ റഹ്മാനും ഷജാസ്‌ റഹ്മാനും സംവിധാനംചെയ്‌ത വാസന്തി ആണ്‌ മികച്ചചിത്രം. ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍, വികൃതി എന്നീ സിനിമകളിലെ അഭിനയത്തിന്‌ സുരാജ്‌ വെഞ്ഞാറന്മൂട്‌ മികച്ച നടനായി. സജിന്‍ബാബു സംവിധാനംചെയ്‌ത ബിരിയാണി യിലൂടെ കനി കുസൃതി മികച്ച നടിയായി. ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍ സംവിധാനംചെയ്‌ത രതീഷ്‌ പൊതുവാളിനെ നവാഗത സംവിധായകനായും തെരഞ്ഞെടുത്തു. 2020 മാര്‍ച്ചില്‍ തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ വാസന്തി പ്രദര്‍ശിപ്പിച്ചിരുന്നു. നടന്‍ സിജു വില്‍സന്‍ ആണ്‌ വാസന്തി നിര്‍മിച്ചത്‌.

വാസന്തി പറയുന്നത്‌

സിനിമ പാതി പ്രേക്ഷകന്‍ പാതി എന്ന സിനിമ നിരൂപണ പുസ്‌തകത്തില്‍ മികച്ച സിനിമയുടെ ലക്ഷണമായി തിരശീലയില്‍ സിനിമയുടെ പാതി മാത്രം സഭവിക്കുന്നതും ബാക്കി പാതി പ്രേക്ഷകനാണ്‌ പുരിപ്പിക്കുന്നത്‌ എന്നും പറയുന്നുണ്ട്‌. റഹ്മാന്‍ സഹോദരന്മാരുടെ വാസന്തി ഈ പാതി പൂരിപ്പിക്കേണ്ട പ്രേക്ഷകനെ കഥാപാത്രമാക്കുന്ന സിനിമയാണ്‌. സിനിമ തുടങ്ങുന്നത്‌ കടല്‍തീരത്ത്‌ വച്ചു നടക്കുന്ന വാസന്തിയുടെ നാടകത്തിലാണ്‌. നാടകം കാണാന്‍ ഇരിക്കുന്ന അഥവ വാസന്തിയുടെ കഥ അറിയാന്‍ ഇരിക്കുന്ന പ്രേക്ഷകനെ വാസന്തി അവളുടെ സഹായത്തിനായി സ്‌റ്റേജിലേക്ക്‌ വിളിക്കുന്നതോടെ സിനിമയും തുടങ്ങുന്നു.

പ്രേക്ഷകന്‌ അവളുടെ കഥയറിയണം. അവന്‍ ഒരു ഒളിച്ചു നോട്ടക്കാരന്‍ ആണ്‌. സിനിമയെന്ന ഉപഭോഗവസ്‌തു ഈ ഒളിച്ചു നോട്ടത്തിലേക്ക്‌ പ്രേക്ഷകനെ ക്ഷണിക്കുന്നത്‌. വസന്തിയെന്ന നാടകം കാണാന്‍ കടല്‍ക്കരയില്‍ ഇരിക്കുന്ന പ്രേക്ഷകനും ആ വാസന്തിയുടെ കഥപറയുന്ന വാസന്തി എന്ന സിനിമ കാണുന്ന നമ്മളാകുന്ന പ്രേക്ഷകനും ഒരു വോയറിസ്റ്റായി മാറുന്നു. ആ പരിമിതമായ വൃത്തത്തിനുള്ളില്‍ ധീരമായ പരീക്ഷണമാണ്‌ വാസന്തി. അതില്‍ വാസന്തിയായി അഭിനയിച്ച സ്വാസികയും സിനിമയുടെ സംവിധയകരായ റഹ്മാന്‍ സഹോദരന്മാരും വിജയിച്ചിട്ടുണ്ടെന്ന്‌ 2020 മാര്‍ച്ചില്‍ നടന്ന തൃശൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു.

പുരസ്‌കാര ജേതാക്കള്‍:
മികച്ച ചിത്രം: വാസന്തി ( ഷിനോസ്‌ റഹ്മാന്‍, ഷജാസ്‌ റഹ്മാന്‍ നിര്‍മ്മാതാവ്‌ സിജു വില്‍സന്‍ )
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിര ( മനോജ്‌ കാന )
മികച്ച ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്‌സ്‌
മികച്ച നടന്‍: സുരാജ്‌ വെഞ്ഞാറന്മൂട്‌ ( ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍, വികൃതി )
മികച്ച നടി: കനി കുസൃതി ( ബിരിയാണി)
മികച്ച സംവിധായകന്‍: ലിജോ ജോസ്‌ പെല്ലിശേരി (ജല്ലിക്കെട്ട്‌ )
മികച്ച സ്വഭാവനടന്‍: ഫഹദ്‌ ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്‌ )
മികച്ച സ്വഭാവനടി: സ്വാസിക വിജയ്‌ ( വാസന്തി )
മികച്ച നവാഗത സംവിധായകന്‍: രതീഷ്‌ പൊതുവാള്‍ (ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍ )


മികച്ച തിരക്കഥ (അഡാപ്‌റ്റഡ്‌ ) : പി എസ്‌ റഫീക്‌ ( തൊട്ടപ്പന്‍ )
മികച്ച തിരക്കഥ റഹ്മാന്‍ ബ്രദേര്‍സ്‌ ( ഷിനോസ്‌ റഹ്മാന്‍, ഷജാസ്‌ റഹ്മാന്‍ ചിത്രം വാസന്തി )
മികച്ച കഥാകൃത്ത്‌: ഷാഹുല്‍ അലി ( വരി )
മികച്ച ഗാനരചയിതാവ്‌: സുജേഷ്‌ ഹരി ( സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ)
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം ( കുമ്പളങ്ങിയിലെ എല്ലാ പാട്ടുകളും )
മികച്ച പശ്ചാത്തലസംഗീതം: അജ്‌മല്‍ ഹസ്‌ബുള്ള ( വൃത്താകൃതിയിലുള്ള ചതുരം)


മികച്ച ചിത്രസംയോജകന്‍: കിരണ്‍ ദാസ്‌ ( ഇഷ്‌ഖ്‌)
മികച്ച സിങ്ക്‌ സൗണ്ട്‌: ഹരികുമാര്‍ മാധവന്‍ന്നായര്‍ ( നാനി)
മികച്ച ശബ്ദമിശ്രണം: കണ്ണന്‍ ഗണപതി
മികച്ച പ്രോസസിംഗ്‌ : ലിജു (ഇടം)
മികച്ച സൗണ്ട്‌ ഡിസൈന്‍: ശ്രീശങ്കര്‍ ഗോപിനാഥ്‌, വിഷ്‌ണുഗോവിന്ദ്‌ ( ഉണ്ട, ഇഷ്‌ഖ്‌ )
മികച്ച ഛായാഗ്രണം: പ്രതാപ്‌ പി നായര്‍ ( കെഞ്ചിര)
മികച്ച ബാലനടി: കാതറിന്‍ വിജി
മികച്ച ബാലനടന്‍: വാസുദേവ്‌ സജീഷ്‌ മാരാര്‍
മികച്ച കുട്ടികളുടെ ചിത്രം: നാനി ( സംവിധാനം സംവിദ്‌ ആനന്ദ്‌ , നിര്‍മ്മാണം ഷാജി മാത്യു )
മികച്ച ഡബ്ബിങ്‌ ആര്‍ടിസ്റ്റ്‌ (വനിത): ശ്രുതി രാമചന്ദ്രന്‍ ( കമല)
മികച്ച ഡബ്ബിങ്‌ ആര്‍ടിസ്റ്റ്‌ (പുരുഷന്‍): വിനീത്‌ ( ലൂസിഫര്‍ വിവേക്‌ ഒബ്‌റോയി)


മികച്ച ഗായകന്‍: നജീം അര്‍ഷാദ്‌ ( കെട്യോളാണെന്റെ മാലാഖ)
മികച്ച ഗായിക: മധു ശ്രീ നാരായന്‍ ( കോളാമ്പി )
മികച്ച മേക്കപ്പ്‌: രഞ്‌ജിത്ത്‌ അമ്പാടി
മികച്ച വസ്‌ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ (കെഞ്ചിര)
മികച്ച കലാസംവിധാനം: ജ്യോതിസ്‌ ശങ്കര്‍
മികച്ച നൃത്തം : ബൃന്ദ, പ്രസന്ന
സ്‌പെഷല്‍ ജൂറി അവാര്‍ഡ്‌ : സിദ്ധാര്‍ത്ത്‌ പ്രിയദര്‍ശന്‍ (വിഷ്വല്‍ എഫക്‌റ്റ്‌സ്‌ മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം ) , ഡോ വി ദക്ഷിണാമൂര്‍ത്തി ( സംഗീതസംവിധാനം ശ്യാമരാഗം),
പ്രത്യേക ജൂറി പരാമര്‍ശം: നിവിന്‍ പോളി (അഭിനയം മൂത്തോന്‍ ) , അന്ന ബെന്‍ ( അഭിനയം ഹെലന്‍ ) , പ്രിയം വദ കൃഷ്‌ണന്‍ ( അഭിനയം തൊട്ടപ്പന്‍ )
സിനിമാ ഗ്രന്ഥം പി കെ രാജശേഖരന്‍
സിനിമാ ലേഖനം ബിപിന്‍ ചന്ദ്രന്‍ ( മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം )

( സിനിമാവുഡ്‌, കൊച്ചി )

Leave a Reply

Your email address will not be published. Required fields are marked *