ജോണ്‍ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു

മലയാളത്തില്‍ ജനകീയ സിനിമയ്‌ക്ക്‌ രാഷ്ര്‌ടീയാടിത്തറ പണിത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്‌പദമാക്കി പ്രേംചന്ദ്‌ സംവിധാനം ചെയ്യുന്ന `ജോണി’ ന്റെ ടീസര്‍ ശബ്‌ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടി ജോണ്‍ എബ്രഹാമിന്റെ മുപ്പത്തിയൊന്നാമത്‌ ഓര്‍മ്മദിനമായ മേയ്‌ 31, ഓണ്‍ലൈനില്‍ ലോഞ്ച്‌ ചെയ്തു. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ മുക്‌തയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

 

ജോണിനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്‌ദരുടെയും സര്‍ഗാത്മക പങ്കാളിത്തത്തിലൂടെയാണ്‌ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്‌.ജോണ്‍ എബ്രഹാമിന്റെ മരിയ്‌ക്കാത്ത ഓര്‍മകളെ ആസ്‌പദമാക്കി ദീദി ദാമോദരനാണ്‌ തിരക്കഥ രചിച്ചത്‌. കോഴിക്കോട്‌ , കോട്ടയം ലൊക്കേഷനുകളിലായാണ്‌ ചിത്രീകരണം പൂര്‍ത്തിയായത്‌. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത , ഹരിനാരായണന്‍, ഡോ: രാമചന്ദ്രന്‍ മൊകേരി , പ്രൊഫ: ശോഭീന്ദ്രന്‍ , മധുമാസ്റ്റര്‍ , അനിത , പ്രകാശ്‌ ബാരെ എന്നിവരാണ്‌ പ്രധാന വേഷങ്ങളില്‍. ഒപ്പം ആര്‍ട്ടിസ്റ്റ്‌ മദനന്‍ , ചെലവൂര്‍ വേണു , സിവിക്‌ ചന്ദ്രന്‍ , ഷുഹൈബ്‌ , ദീപക്‌ നാരായണന്‍ , ജീവന്‍ തോമസ്‌ , ജോണ്‍സ്‌ മാത്യു , നന്ദകുമാര്‍ , കരുണന്‍ , ഷാനവാസ്‌ കോനാരത്ത്‌ , രാജഗോപാല്‍ , വിജീഷ്‌ , യതീന്ദ്രന്‍ കാവില്‍ , അരുണ്‍ പുനലൂര്‍ , ഷാജി , വിഷ്‌ണു , അഭിനവ്‌ , ജീത്തു കേശവ്‌ , വിനയ്‌ , വിവേക്‌ , ഷൗക്കത്തലി , ഒ.പി. സുരേഷ്‌ , ശിവപ്രസാദ്‌ , സലീം , ജിജോ, അര്‍ജുന്‍ ചെങ്ങോട്ട്‌ , ഷിബിന്‍ സിദ്ധാര്‍ത്ഥ്‌ , പ്രദീപ്‌ ചെറിയാന്‍ , മിയ നിഖില്‍ . രാമചന്ദ്രബാബു , എം .ജെ.രാധാകൃഷ്‌ണന്‍ , ഫൗസിയ ഫാത്തിമ , പ്രതാപ്‌ ജോസഫ്‌ , രാഹുല്‍ അക്കോട്ട്‌ എന്നിവരും സഹകരിക്കുന്നു.

സൂരജ്‌ (ഹെലികാം ) എന്നിവരാണ്‌ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്‌. ദുന്ദു കലാസംവിധാനവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിന്‍ ലൂക്കോസ്‌ ശബ്‌ദസംവിധാനവും നിര്‍വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈന്‍ ശരത്‌ കൃഷ്‌ണ , സഹസംവിധാനം അഭയ്‌ സ്റ്റീഫന്‍ , വെങ്കട്ട്‌ രമണന്‍

പ്രേംചന്ദ്‌ പറയുന്നു: ഞാനും ജോണും എന്ന പരമ്പരയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നൂറുകണക്കിന്‌ ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്‌. കുറസോവയുടെ റാഷമോണ്‍ പോലെയാണ്‌ ജോണ്‍, വിചാരിക്കുന്നവരുടെ വ്യഖ്യാനങ്ങള്‍ക്ക്‌ സ്വന്തം. കഴുത യെ ദൈവമാക്കുന്ന അഭ്യാസം ജോണിനെപ്പോലെ കണ്ടറിഞ്ഞവര്‍ ചുരുക്കമാണ്‌. ഇത്‌ മുപ്പത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എഴുതിയതാണ്‌ , ചരമക്കുറിപ്പ്‌ പോലെ ജോണിന്റെ അവസാനത്തെ മൂന്ന്‌ ദിവസങ്ങള്‍. ജോണിന്റെ ജീവിതത്തിലൂടെ കടന്നുപോയ പലരിലും ആ മരണം മാതൃഭൂമി പത്രത്തിലും ചിത്രഭൂമി ജോണ്‍ പതിപ്പിലും എഴുതാന്‍ നിയുക്‌തരായവരില്‍ ഒരാള്‍ എന്ന നിലക്ക്‌ ഈ മൂന്നു ദിവസങ്ങളിലെ ഈ നേരങ്ങള്‍ ഞാന്‍ എന്റെ സ്വത്തായി ഇവിടെ പങ്കിട്ടെടുക്കുന്നു… ജോണ്‍ മരിയ്‌ക്കുന്നില്ല .. 30 വര്‍ഷത്തിന്‌ ശേഷവും , ചിലതുണ്ട്‌ പറയാന്‍ . പറയാം , പറയും.

Leave a Reply

Your email address will not be published. Required fields are marked *