സിനിമയുടെ കാമുകന്‌ പ്രായം പതിനാറ്‌

` ലോകത്തിലെ ഏറ്റവും മനോഹരമായതട്ടിപ്പ്‌ ‘ സിനിമയാണെന്ന്‌ പറഞ്ഞ്‌ ലോകസിനിമാ പ്രേമികളെ വിസ്‌മയിപ്പിച്ച ആദ്യന്യൂജനറേഷന്‍ സംവിധായകന്‍
ഴാങ്‌ ലുക്‌ ഗൊദാര്‍ദ്‌ ഇത്തവണ ഞെട്ടിച്ചത്‌ ` ഫേയ്‌സ്‌ടൈം’ വഴി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിനല്‍കിക്കൊണ്ടാണ്‌. ദ ഇമേജ്‌ ബുക്ക്‌ എന്ന തന്റെ പുതിയ സിനിമ കാനില്‍ പ്രദര്‍ശിപ്പിക്കുന്ന അവസരത്തിലാണ്‌ 87 മത്തെ വയസിലും സിനിമയെ അതിവൈകാരികമായി പ്രണയിക്കുന്ന ഗൊദാര്‍ദിന്റെ വ്യത്യസ്‌തമായ വാര്‍ത്താസമ്മേളനം.
2014 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ജൂറി പുരസ്‌കാരം ഗൊദാര്‍ദ്‌ പങ്കിട്ടത്‌ 58 വയസ്‌ പ്രായവ്യത്യാസമുള്ള സേവ്യര്‍ ഡോളനുമായിട്ടാണ്‌. ഗുഡ്‌ബൈ ടു ലാംഗ്വേജ്‌ എന്ന ത്രീഡി സിനിമയാണ്‌ ഗൊദാര്‍ദിന്‌ പുരസ്‌കാരംനേടിക്കൊടുത്തന്‌. 2010 ല്‍ ഫിലിംസോഷ്യലിസം എന്ന സിനിമ ചെയ്‌ത്‌ അപ്രത്യക്ഷനായ ഗൊദാര്‍ദ്‌ 2014ല്‍ ഗുഡ്‌ബൈ ടു ലാംഗ്വേജ്‌ എന്ന ചിത്രവുമായി വന്നെങ്കില്‍ ദ ഇമേജ്‌ ബുക്ക്‌ എന്ന പുതിയ സിനിമയുമായാണ്‌ ്‌ ഇത്തവണ എത്തിയിരിക്കുന്നത്‌.

ഏറ്റവും വിപ്ലവകരമായ ഗൊദാര്‍ദ്‌ ചിത്രമായി കരുതുന്നത്‌ ആദ്യചിത്രം ബ്രെത്ത്‌ലസ്‌ തന്നെയാണ്‌. കൈകളിലേന്തിയ ക്യാമറ, അര്‍ധഡോകുമെന്ററി ശൈലി, ക്യാമറയുടെ നേരേനോക്കിയുള്ള സംഭാഷണം, നഗര ചിത്രീകരണം, ജംപ്‌കട്ടുകള്‍ എന്നിങ്ങനെയുള്ളട പുതുശൈലികള്‍ ഉപയോഗിച്ച്‌ സിനിമയെ ഗൊദാര്‍ദ്‌ ബ്രെത്തലസിലൂടെ അഴിച്ചുപണിയുകയായിരുന്നു. അല്ലെങ്കില്‍ നാല്‌പതുവര്‍ഷത്തെ സിനിമയുടെ ചട്ടങ്ങളെയും നിയമങ്ങളെയും തിരുത്തി എഴുതി ഗൊദാര്‍ദിന്റൈ ബ്രെത്തലസ്‌ സിനിമയുടെ ഒരു വേദപുസ്‌തകമാകുകയായിരുന്നു.

1930 ല്‍ പാരീസില്‍ ജനിച്ച ഗൊദാര്‍ദ്‌ 1953-ല്‍ ഓപ്പറേഷന്‍ കോണ്‍ട്രാക്‌റ്റ്‌ എന്ന ചെറുസിനിമ നിര്‍മിച്ച്‌ ചലച്ചിത്ര പരിശീലന കളരി സ്വയം സൃഷ്‌ടിച്ചു. 1959-ല്‍ ബ്രെത്ത്‌ലസ്‌ എന്ന പ്രഥമ ഫീച്ചര്‍ സിനിമയിലൂടെ ഫ്രഞ്ച്‌ സിനിമയിലേക്ക്‌ പ്രവേശിച്ചു. ആ വര്‍ഷത്തെ ബെര്‍ലിംഗ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡയറക്‌ര്‍ക്കുള്ള പുരസ്‌കാരം ബ്രെത്ത്‌ലസിനായിരുന്നു.

ശവകുടീരത്തില്‍ നീയുറങ്ങുമ്പോഴും ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *