അപ്പൂപ്പന്‍താടിയും മംഗലശേരി നീലകണ്‌ഠനും

ഈയിടെ ഇറങ്ങിയ രണ്ടുചെറുസിനിമകള്‍ യൂട്യൂബില്‍ തരംഗമാകുന്നു. ശിവപ്രസാദ്‌ കെ.വി. സംവിധാനംചെയ്‌ത അപ്പൂപ്പന്‍താടിയും സംഗീത്‌ സംവിധാനം ചെയ്‌ത മംഗലശേരി നീലകണ്‌ഠനുമാണ്‌ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്‌. ലക്ഷ്‌കണക്കിന്‌ വീവേഴ്‌സ്‌ ആണ്‌ ചിത്രങ്ങള്‍ ഇതിനോടകം രണ്ടുസിനിമകളും കണ്ടത്‌. ശിവപ്രസാദിന്റെ അപ്പൂപ്പന്‍താടി പ്രണയത്തിന്റെ അനശ്വരതയെ അടയാളപ്പെടുത്തുമ്പോള്‍ സംഗീതിന്റെ മംഗലശേരി നീലകണ്‌ഠന്‍ കടുത്ത ആരാധനമൂത്ത അച്‌ഛന്റെയും മകന്റെയും കഥ പറയുന്നു.
അപ്പൂപ്പന്‍താടിയില്‍ സത്യസന്ധമായ പ്രണയം കാത്തുസൂക്ഷിക്കുന്ന വര്‍ക്കിയേട്ടന്റെ ജീവിതമാണ്‌ പറയുന്നത്‌. പ്രണയം വെറും നേരംപോക്കാണെന്ന യുവതലമുറയുടെ പാഴ്‌വാക്കുകളെ അപ്പൂപ്പര്‍താടി കാറ്റില്‍പറത്തുന്നു. ജയസൂര്യമാഷ്‌, സുനില്‍സുഗദ, തങ്കമണിടീച്ചര്‍ എന്നിവരാണ്‌ വേഷപ്പകര്‍ച്ചനല്‍കിയിരിക്കുന്നത്‌. സംസ്‌ഥാനതലത്തില്‍ മികച്ചചിത്രം, മികച്ച എഡിറ്റര്‍, മികച്ച നടന്‍ എന്നീ അവാര്‍ഡുകള്‍ ഉള്‍പ്പെടെ വിവിധമേളകളിലായി 60 ഓളം പുരസ്‌കാരങ്ങള്‍ അപ്പൂപ്പന്‍താടി നേടിയിട്ടുണ്ട്‌. യുടേണ്‍, മഞ്ഞാന എന്നീ ചെറുസിനിമകള്‍ക്കുശേഷം ശിവന്‍ സംവിധാനംചെയ്‌ത ചെറുസിനിമയാണ്‌ അപ്പൂപ്പന്‍താടി. വിഷ്‌ണുമോഹന്‍സിത്താരയാണ്‌ സംഗീതം. വിഷ്‌ണുശര്‍മയാണ്‌ ക്യാമറ. സൂരജാണ്‌ എഡിറ്റര്‍.
സംഗീതിന്റെ മംഗലശേരി നീലകണ്‌ഠനില്‍ മോഹന്‍ലാല്‍ ആരാധകരായ അച്‌ഛന്റെയും മകന്റെയും കഥപറയുന്നു. ചലച്ചിത്രപ്രക്രിയ ഏറെ ഗൗരവത്തോടെയാണ്‌ ചിത്രം നിറവേറ്റിയിരിക്കുന്നത്‌. സംവിധാനസഹായായി പ്രവര്‍ത്തിക്കുന്ന സംഗീതിന്റെ ആദ്യസിനിമയാണിത്‌. ജോഷി, ആള്‍ഡ്രിന്‍ തമ്പാന്‍, വൃന്ദാവിജയന്‍ എന്നിവരാണ്‌ അഭിനയിച്ചത്‌. മള്‍ട്ടിമീഡിയ പഠിച്ചിറങ്ങിയ സംഗീതും ഒരു കടുത്ത മോഹന്‍ലാല്‍ ആരാധകനാണ്‌. ആരാധനയാണ്‌ സംവിധായകനാന്‍ പ്രേരിപ്പിച്ചത്‌. ഭരതം, കിരീടം, ഭ്രമരം കണ്ടതുപോലെ അത്രയ്‌ക്കും തവണ വേറെയൊരു നടന്‍ന്റെയും സിനിമകള്‍ സംഗീത്‌ കണ്ടിട്ടില്ല. മോഹന്‍ലാലിനെവച്ച്‌ ഒരു സിനിമ സംവിധാനംചെയ്യുക എന്നതാണ്‌ ജീവിതത്തിലെ ഏറ്റവുംവലിയ മോഹമെന്ന്‌ സംഗീത്‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *